His Works : Adept in every media, guided by nature, his brush meshes in gay abandon, devoid of all conditioned colour schemes. Sri Sathyan Sivasakthy, has been doing independent and in-depth studies in different subjects ranging from ' Art ' to ' Atman '. He has been an ardent devotee of art forms for the past Thirty Six years. Also he researching in the various stages of 'Bharat Arts'. His other interests include Sculpture, Poem, Vasthu Kala, Kala Jyothisham, Counseling, Scripting, direction, green leaf reading, music and philosophy. He spent a few months in 1985, in the Cholamandalam Artist Village, Madras, under the tutelage of Sri M.V. Devan. In the following year , he began his efforts to depict ragas in Carnatic Music on canvas and in the same year he held his first exhibition. His work, 'Pakalswapnam' (day dream), done in oil , was exhibited at the Lalitha Kala Academy, New Delhi. His own art gallery- S P Art gallery was established in 1990 at Pakkil, Kottayam has been his abode for the past twenty four years. His paintings have been sold in the United States and Canada with the help of Well-wishers.

His belief : Sri Sathayn Sivasakthy is an artist dancing to the beat of the Eternal Drummer. Our Acharyas say that art is the eye of nature. Nature has thousand eyes. Art does not exist for the sake of the artist. Knowledge exists in pictorial forms in nature. All art forms, in their sublime state are the visions of the thousand - eyed Mother manifesting through the artist; ' So the art is the essance of nature '. This is also the firm belief of Sri Sathyan Sivasakthy. This speaks for his uniqueness.

His Style: His style is different from academic art. The most noticeable feature of his art is the blend of colours. The movement of his brush from colour to colour is very subtle and requires a keen eye to discern. Sri Sathyan Says that he is not deliberately colour conscious and the choice of his colours occurs as a spontaneous process. Art, nature and the artist combine into a harmonious whole in Sri Sathyan. Sri Sathyan's art forms may be classified into Meditative, Spiritual, Psychological and Musical forms (Raga Sarira). Though his style is spoken of as modern, his roots are very ancient.

His Lineage: He is an ardent disciple of that ' most unusual Yogi among the unusual Yogis of the Universe ', the great Mahaguru Siva Prabhakara Siddha Yogiswaran. Sri Sathyan leads a very ascetic life totally surrendered to nature within and without. His works are influenced by the science of Yoga and are the manifestation of his own visions.

Register

Board of Members


എസ്.പി ആര്‍ട്ട് ഗ്യാലറി


മൂല്യ കലകളുടെ (ശാസ്ത്രീയ കലകള്‍, തത്വ ദര്‍ശന കലകള്‍) പരിശീലനവും മൂല്യ ദര്‍ശന ശേഷിയും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുവാന്‍ വേണ്ടി , വിവിധ കലകളില്‍ പ്രാവീണ്യം നേടിയ ശ്രി .സത്യന്‍ ശിവശക്തി കോട്ടയം ജില്ലയിലെ നാട്ടകത്തു പാക്കില്‍ , ശിവശക്തിയില്‍ 1990 -നു തുടങ്ങിയതാണ് എസ് .പി .ആര്‍ട്ട് ഗ്യാലറി.



എസ് .പി


പ്രപഞ്ചത്തിലെ അസാധാരണന്‍മാരായ യോഗീശ്വരന്‍മാരില്‍ അസാധാരണനായ ശ്രീ .ശിവപ്രഭാകര സിദ്ധയോഗീശ്വരന്റെ നാമധേയം വഹിക്കുന്ന ചുരുക്കെഴുത്താണ് എസ്.പി എന്നത് .പി എന്നത്.



ഗ്യാലറിയുടെ പ്രവർത്തന ഉദ്ഘാടനം


1990 - ഫെബ്രുവരി 1-ന് ഗ്യാലറിയുടെ രക്ഷാധികാരി ആയിരുന്ന ശ്രീമതി.പാര്‍വതി ശ്രീധരൻ നിലവിളക്കില്‍ ഭദ്രദീപം ജ്വലിപ്പിച്ച് ഗ്യാലറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു! തുടര്‍ന്ന് ലോക പ്രശസ്ത ചിത്രകാരൻ ശ്രീ .കെ.സി.എസ്‌ പണിക്കരുടേതുള്‍പ്പെടെയുള്ള പ്രശസ്തരും പ്രതിഭാധനരുമായ കലാകാരനന്‍മാരുടേയും കലാകാരികളുടേയും " 300 " കലാസൃഷ്ട്ടികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഫെബ്രുവരി 1, 2 തിയതികളിലായി നടത്തിയ ചിത്ര- ശില്പ പ്രദർശനം,പ്രശസ്ത ചിത്രകാരനും കോട്ടയം കോടിമത കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക സ്കൂൾ ഓഫ്‌ ആർട്ട്സ് പ്രിൻസിപ്പലുമായിരുന്ന ശ്രീ . സി.സി.അശോകൻ കലപ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തൂ



കലാ പ്രദർശന സമാപനമായി ഈര.ശ്രീ .ജി.ശശികുമാരിന്റെതുൾപ്പെടെ വിവിധ സംഗീത പരിപാടികളും നടന്നു. സ്വതന്ത്ര നിലയിൽ കേരളത്തിൽ നടത്തിയ ഏറ്റവും വലിയ ചിത്ര - ശില്പ പ്രദർശനമായിരുന്നു ഗ്യാലാറിയിൽ നടത്തിയത്‌ . അതിനോടനുബന്ധിച്ച് കേരളത്തിലെ പല ജില്ലകളിൽ നിന്നും എത്തിച്ചേർന്ന കലാകാരെയും ആസ്വാദകരേയും ചേർത്താണ് ഗ്യാലാറിയുടെ ഡയറക്ടർ ബോർഡ്‌ രൂപികരിച്ചത്‌



പിന്നീട് ചിത്ര - ശില്പ പ്രദർശനങ്ങൾ , മറ്റു കലകളെ സംബന്ധിക്കുന്ന ചർച്ചകൾ , ല ഘു ക്യാമ്പുകൾ പുതിയതായി കഥകളും കവിതകളും എഴുതിത്തുടങ്ങിയവർക്ക് വേണ്ടി പ്രത്യേക ചർച്ചാ ക്ലാസുകൾ , കലാമത്സരങ്ങൾ എന്നിവയും നടത്തിപ്പോന്നു . 1993- മുതൽ ഗ്യാലാറിയിൽ ചിത്രം (വിവിധ മാദ്ധ്യമങ്ങളിൽ ) ശില്പം (വിവിധ മാദ്ധ്യമങ്ങളിൽ) , സംഗിതം (വായ്പ്പാട്ട് , ഉപകരണ സംഗിതം ) , സാഹിത്യം , പ്രഭാഷണം മുതലായ കലകളിൽ പരിശീലനം നല്കിത്തുടങ്ങി


കലാപരിശീല്ന രീതി



ഓരോരുത്തരും ഓരോ വ്യക്തി മന:സ്സിന്‍റെയും സംസ്കാരത്തിന്‍േയും വക്താക്കളായതുകൊണ്ട് ഓരോരുത്തരില്‍ നിന്നും അവരവര്‍ക്കുള്ള പരിശീലനപദ്ധതികള്‍ കണ്ടെത്തി അവരെ പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത് . കൂടാതെ അക്കാഡമിക്ക് ആര്‍ട്ടില്‍ (ബുദ്ധിയുടെ തലത്തില്‍ നിന്നുകൊണ്ട് കലയെ ഉണ്ടാക്കിയെടുക്കുന്നു. പഠനം പൂര്‍ത്തിയാക്കി വരുന്നവര്‍ക്ക് ക്രിയേറ്റിവ്‌ ആര്‍ട്ടില്‍ (സൃഷ്ടിക്കപ്പെടേണ്ട കല അഥവാ യഥാര്‍ത്ഥകല) പരിശീലനം നല്‍കുവാനും തുടങ്ങി. കല പരീശീലിപ്പിക്കുമ്പോള്‍ കലാജ്യോതിഷവും സ്വീകരിക്കുന്നുണ്ട് .



കലാജ്യോതിഷം



ഒരു വ്യക്തിയിലെ ജീവാത്മാവിന്‍റെ സ്വാഭാവത്തെ അയാള്‍ പ്രകടമാക്കുന്ന കലാസൃഷ്ടിയില്‍ നിന്നും(ഏത് കലയായാലും) തിരിച്ചറിയുന്നു. അതിന് ശേഷം അയാളുടെ മാനസീകനില, ചിന്താപദ്ധതികള്‍, ശരീരസ്ഥിതി , രോഗാവസ്ഥ, ഭയം, കുറ്റവാസന, രഹസ്യങ്ങളുടെ ആഴം, ജീവനഷ്ട സാധ്യത, ബുദ്ധിയുടെതലം, അദ്ധ്യാത്മിക നിലവാരം, കുടുംബ പശ്ചാത്തലം, അയാളുടെ പഠനങ്ങള്‍, എന്തൊക്കെ പഠനങ്ങള്‍ നടത്തണം, ഏതു പശ്ചാതലത്തില്‍ വസിക്കണം, അറിഞ്ഞിരിക്കേണ്ട ഭാഷകള്‍, തൊഴില്‍ തുടങ്ങിയുള്ള നിരവധി കാര്യങ്ങളെ കണ്ടെത്തി പ്രകൃതീ സംബന്ധമായി വിലയിരുത്തി പരിഹാരമെന്ന നിലയ്ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ഒരാളെ, അയാള്‍ക്കായി പ്രകൃതി നിശ്ചയിച്ചിരിക്കുന്ന വഴിയിലുടെ കടന്ന് പോകുന്നതിനു പ്രാപ്തനാക്കുന്നതിനു വേണ്ടി; ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പേതന്നെ ഭാരതീയ ആചാര്യന്മാര്‍ ആവിഷ്ക്കരിച്ച പദ്ധതിയാണ് “കലാജ്യോതിഷം” ഈ പദ്ധതിയിലൂടെ, കലാപരീശീലനത്തിനും അല്ലാതെയും വന്നെതുന്നവരെ ജീവിത മര്യാദകള്‍ പാലിക്കുന്നതിനും പ്രാപ്തരാക്കുന്നു



കലാര്‍ച്ചനകളുടെ തുടക്കം



ഭാരതീയ ആചാര്യന്മാര്‍ കണ്ടെത്തി ശാസ്ത്രീയമായി ആവിഷ്ക്കരിച്ച “ഭാരതിയ കലകളുടെ” സര്‍വലൗകിക സ്വഭാവവും, ശാസ്ത്രീയതയും, അദ്ധ്യാത്മിക പശ്ചാത്തലവും കലാകാരനും ആസ്വാദകനും; കലയുടെ ഉയര്‍ന്ന ബോധ തലത്തിലേക്ക് ചെന്നെത്തുവാനുള്ള വഴിയും പ്രേരണയുമാകുന്നു എന്നത്കൊണ്ട് 1997 -ഒക്ടോബറില്‍ ഗ്യാലറിയുടെ സാംസ്കാരിക വിഭാഗമായി “ സംഗീത സാഹിത്യ കലാര്‍ച്ചന സമിതി” രൂപികരിച്ചു. തുടര്‍ന്നുള്ള എല്ലാ വര്‍ഷങ്ങളിലും രണ്ട് രാത്രിയും പകലുമായി ശാസ്ത്രീയ കലകള്‍ക്ക് സമ്മേളിക്കുവാനുള്ള വേദിയും സദസ്സും ഒരുക്കിവരുന്നു. വേദിയിലും സദസ്സിലും വന്നെത്തുന്നവര്‍ക്ക് ഭക്ഷണ പാനീയങ്ങള്‍ നല്കുന്നു. വേദിയിലെത്തുന്നവര്‍ക്ക് “ദക്ഷിണ” യും യാത്രാപ്പടിയും തുടക്കം മുതൽ തന്നെ നൽകി വരുന്നു



ഗ്യാലറിയുടെ അടിസ്ഥാന സ്വഭാവം, നിലനില്പ്




വ്യക്തി ആരാധന, മതസേവനം, പ്രസ്ഥാന സേവനം, അനുകരണം, ജീവിതമര്യാദകള്‍ പാലിക്കാത്തവര്‍ തുടങ്ങി അഞ്ച് സംഗതികളെ മാറ്റി നിര്‍ത്തി തീര്‍ത്തും സ്വതന്ത്ര നിലയില്‍ പ്രവര്‍ത്തിച്ചു പോരുന്നു. എസ് പി ആര്‍ട്ട് ഗ്യാലറിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഭാരത സംസ്കാരത്തേയും , ഭാരതിയ കലകളേയും ആദരിക്കുകയും ബഹുമാനിക്കുകയും “തത്വ ദര്‍ശനകലകളെ” ഉള്‍ക്കൊള്ളുവാനുള്ള ശേഷിയുമുള്ള ഒരു കൂട്ടം സാധാരണക്കാരുടേയും അപൂര്‍വ്വം ചില വ്യാപാര സ്ഥാപനങ്ങളുടേയും സഹായവും സഹകരണവുമല്ലാതെ ഏതെങ്കിലും ഗവണ്മെന്‍റ്കളുടെയോ, ഗവണ്മെന്‍റ് ഏജന്‍സികളുടെയോ, സംസ്കാരിക വകുപ്പിന്‍റെയോ, അക്കാഡമികളുടെയോ സഹായ സഹകരണങ്ങള്‍ ഇന്നേ വരെ (24 വര്‍ഷങ്ങളായി) ഗ്യാലറിക്ക് ലഭിച്ചിട്ടില്ല!.

ഓരോന്നിന്നും അതിന്‍റെതായ സംസ്കാരമുള്ളവരേ വന്നെത്തൂ ! എന്ന പ്രകൃതിയുടെ നിശ്ചയംകൊണ്ട് മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ സംസ്കാരം ഏപ്രകാരമെന്ന് അല്പം ബുദ്ധിയും ചിന്താശേഷിയും യുക്തിയുമുള്ളവര്‍ക്ക് ബോധ്യമാകുമല്ലോ..? തന്നെയുമല്ല. അറിഞ്ഞ് തെരഞ്ഞെടുക്കുവാന്‍ ഭാരതിയ ആചാര്യന്മാര്‍ പണ്ടേ പറഞ്ഞിരിക്കുനത് എന്തുകൊണ്ടാണെന്നും ഇപ്പോള്‍ മന:സ്സി ലാകുന്നില്ലേ?



കലാര്‍ച്ചനകള്‍ ഇതുവരെ!


1990 - ഫെബ്രുവരി 1 മുതല്‍ .



കലകളില്‍ പൂര്‍ണകലയായ സംഗീത കലയെ സ്ഥായിയായി നിലനിര്‍ത്തിക്കൊണ്ട് മറ്റ് കലകളെ സ്വീകരിക്കുന്നു. സാഹിത്യം, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, കേരളനടനം, ശാസ്ത്രീയനാടോടി നൃത്തം., ശാസ്ത്രീയസംഘ നൃത്തം, തിരുവാതിരകളി, ഓട്ടന്‍തുള്ളല്‍ , ചാക്യാര്‍കൂത്ത്, കഥകളി, നാടകം, കേരളത്തിലെ ആദ്യത്തെ ഇന്റ്റ്ര്‍ കൊളീജിയറ്റ് അക്ഷരശ്ലോക മത്സരം (തുടര്‍ച്ചയായി 3 വര്‍ഷം ) പദ്യ പാരായണം, പദ്യ അവതരണം(മലയാളം, ഹിന്ദി, ഇംഗ്ലീഷ്‌), പ്രഭാഷണം , ലളിതഗാനം, മായാജാലം;


ഹിന്ദുസ്ഥാനി—കര്‍ണ്ണാടക- കഥകളി സംഗീത ജൂഗല്‍ ബന്ധികള്‍, കര്‍ണ്ണാടകരാഗ സ്വരാര്‍ച്ച ന, പഞ്ചരത്ന കീര്‍ത്തനലാപനം , കാവ്യമാധുരി, ഭക്തിഗാനം, സോപാനസംഗീതം, ഒരേ രാഗം; ഉപകരണ സംഗീതം:- ബുള്‍ബുള്‍ വാദ്യരസം ,ഒാര്‍ഗന്‍കച്ചേരി ,വയലിന്‍ കച്ചേരി , ഒടക്കുഴല്‍ കച്ചേരി, കുടുക്കവീണ കച്ചേരി (കേരളത്തില്‍ ഈ ഉപകരണം 3 പേര് മാത്രമേ കൈകാര്യം ചെയ്യുന്നുള്ളൂ.), വീണ കച്ചേരി,പാശ്ചാത്യ ശാസ്ത്രിയ സംഗീതം, പാശ്ചാത്യകര്‍ണ്ണാടക-ഹിന്ദുസ്ഥാനി ജൂഗൽബന്ധികള്‍ ,കര്‍ണ്ണാടക സ്വരലയം, തുടങ്ങി അനേകം കലാ സമ്പ്രദായങ്ങളേയും, സംഗീത ഉപകണങ്ങളേയും ഞങ്ങള്‍ ഇതുവരെ സ്വീകരിച്ചുകഴിഞ്ഞൂ!.

ആരുടേയും അല്ലെങ്കില്‍ എന്തിന്റെയും മഹത്വം കണ്ടെത്തേണ്ടത്‌ പ്രകൃതീസംബന്ധമായി വിലയിരുത്തിയാണ്. ആ നിലയ്ക്ക് 17 -വര്‍ഷ‍ങ്ങള്‍ക്കുള്ളില്‍ പ്രമുഖ സ്വതന്ത്രിയ സമരസേനാനി മുതല്‍ വിവിധ രംഗങ്ങളില്‍ ജീവിതം സന്ദേശമാക്കി മാറ്റിയ 22 -മഹത് വ്യക്തികളെ എസ് പി ആര്ട്ട് ഗ്യാലറി ഇതിനോടകം പൊന്നാടയും പ്രശസ്തിപത്രവും നല്കി ആദരിച്ചു! ഇവരില്‍ പലരേയും പിന്നീടാണ് ഗവണ്മെന്റും മറ്റ് സ്ഥാപനങ്ങളുമൊക്കെ തിരിച്ചറിഞ്ഞത്


കല മത്സരിക്കുവാനുള്ളതല്ല!



2004 -മുതല്‍ ഞങ്ങള്‍ എല്ലാ കലാ മത്സരങ്ങളും നിര്‍ത്തി വെച്ചൂ! കല മത്സരിക്കുവാനുള്ളതല്ല മത്സരം ഇല്ലാതാകുന്നതാണ്! എന്ന അറിവ് ബോധമാണ് മത്സരം പാടില്ലെന്ന തീരുമാനത്തിനു കാരണം!



“ആദ്ധ്യാത്മിക സംഗീത ഉപകരണങ്ങള്‍”



വളരെ വര്‍ഷങ്ങളായുള്ള ധ്യാനാന്വേഷണങ്ങളിലൂടെ ശ്രീ സത്യന്‍ ശിവശക്തിയ്ക്ക് പ്രകൃതി വെളിപ്പെടുത്തിക്കൊടുത്ത സംഗീത രഹസ്യങ്ങളെ സ്വന്തമായി രൂപകല്പന ചെയ്ത ആദ്ധ്യാത്മിക സംഗീത ഉപകരണങ്ങളിലൂടെ പുനര്‍ജനിക്കുന്നു !

“മാധുരി, മര്‍മ്മരം , മൂളി ,തൊട്ടില്‍ ” എന്നിങ്ങനെ നാമകരണം ചെയ്ത സംഗീത ഉപകരണങ്ങള്‍, ഗ്യാലറിയുടെ 22-രണ്ടാം വാര്‍ഷികവും 15-മത് സംഗീത സാഹിത്യ കലര്‍ച്ചനകളും 2011- നവംമ്പര്‍ 12,13.14, തിയതികളിലായി ഗ്യാലറി അങ്കണത്തില്‍ നടന്നപോള്‍ ; 12- രണ്ടാം തിയതി ബഹു: മന്ത്രി ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഏറ്റുമാനൂര്‍ എം എല്‍ എ അഡ്വക്കേറ്റ് ശ്രീ സുരേഷ് കുറുപ്പ്, കോട്ടയം ഡി. സി. സി വൈസ് പ്രസിഡന്റെ് ശ്രീ.ഫിലിപ്പ് ജോസഫ്‌, ശ്രീ.എം.കെ സനല്‍കുമാര്‍ ഷാലിമാര്‍, ചങ്ങനാശ്ശേരി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ സംഗീത ഉപകരണങ്ങള്‍ പ്രകാശനം ചെയ്തു!


സംഗീതം പഠിച്ച് ഏഴ് സ്വരങ്ങള്‍ എന്ന ബോധത്തില്‍ നില്ക്കുന്നവര്‍ക്ക് ഈ ഉപരണങ്ങള്‍ കൈകാര്യം ചെയുവാന്‍ സദ്ധ്യമല്ല . ആദ്ധ്യാത്മികമായി സിദ്ധാവസ്ഥയില്‍ (മാസ്റ്റര്‍ ) എത്തിയവരുടെ മന:സ്സിന് മാത്രമേ നാദം തന്ത്രികളിലൂടെ വഴികട്ടിയാകു!



എസ് പി ആര്‍ട്ട് ഗ്യാലറി മുന്നോട്ട് തന്നെ!


രാഷ്ട്രസംബന്ധമായ സാംസ്കാരിക നയം അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇല്ലാത്ത രാജ്യം സ്വതന്ത്രൃത്തിന്റെ സപ്തതി ആഘോഷിക്കാനിരിക്കെ “ഭാരതം”ലോകത്തിന് നല്‍കിയ “ഭരണഘടനയിലൂടെ” ഞങ്ങള്‍ ഭാരത സംസ്കാരത്തിനും, തത്വ ദര്ശനന കലകള്‍ ഉൾപ്പെട്ട ഭാരതീയ കലകള്ക്കു മായി ഇന്ത്യയില്‍ പ്രവര്‍ത്തികക്കുന്നത്തിന് കാല-ദേശ-മത ഭാഷകള്‍ക്കതീതമായി ഭാരത സംസ്ക്കാരത്തേയും തത്വാധിഷ്ടിത ഭാരതീയ കലകളേയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയുന്ന മഹാത്മാക്കളുടെ സകല സഹായ സഹകരണങ്ങളും എസ് പി ആര്‍ട്ട് ഗ്യാലറിയുടെ വെബ്സൈറ്റിലൂടെ, ഗ്യാലറിയുടെ കര്‍മ്മരംഗത്ത് അണിനിരക്കുവാന്‍ ഹാര്‍ദവമായി സ്വാഗതം ചെയുന്നു.

2000-ല്‍ ഏറെ അതിവിശിഷ്ടമായ കഴിവുകള്‍ തലച്ചോറിനുള്ള മനുഷ്യന്‍ തന്റെ ഉള്ളില്‍ സദാ ജ്വലിച്ചു നല്‍കുന്ന ദീപത്തെ തിരിച്ചറിയാത്തത് ആത്മനിന്ദ തന്നെയാണ്. അതിലൂടെ തന്നോടും, അതുവഴി സ്വയം ഉണ്ടായ “പ്രകൃതി”യോടുമുള്ള ധര്‍മ്മം പാലിക്കാതിരിക്കുന്നത്‌ ഈ ലോകത്ത് ജീവിക്കാതിരിക്കുന്നതിനു തുലൃമാണ്





ഗ്യാലറിയുടെ വെബ്സൈറ്റ് പ്രവര്‍ത്തനങ്ങള്‍


ശാസ്ത്രീയവും, യുക്തിഭദ്രവും ,അദ്ധ്യാത്മികവുമായ പ്രവര്‍ത്തനങ്ങളും, സ്വാതന്ത്രത്തിന്‍റെ പ്രകാശ കിരണങ്ങളെ പകര്‍ന്ന് നല്കുകയും ചെയ്യുന്ന പ്രവര്‍ ത്തനങ്ങളും എല്ലാംതന്നെ ഗ്യാലറിയുടെ പ്രവര്‍ത്തനങ്ങളാണെന്ന് ചുരുക്കി പറയുന്നു!
“ ലോകത്ത് ശാന്തിയും സമാധാനവും


സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കട്ടെ”


എന്ന് എസ് പി ആര്‍ട്ട് ഗ്യാലറി വക്താക്കള്‍.


  • Creative Art

  • An Introduction to S P Art Gallery Pakkil

  • Vadathapookkal By S P Art Gallery

  • Inaugration Function

  • Conversation with Creative Artist Sri Sathyan Sivasakthi

  • Kochi Kandavann Achi Venda

  • Lokathile Ettavum Valliya Kothuku The Biggest Mosquito in the World

  • Newly added Interview

  • Ariyatha Pillaa Choriyumbol

  • A poem written by Sri Sathyan Sivasakthi

  • Vidyarambam Special

  • ആദ്യം ഉണ്ടായതാണോ അമ്മ അതോ അവസാനം ഉണ്

  • vaadaatha poovukal Part1

  • കാവ്യമാധുരി Part -1

  • കാവ്യമാധുരി Part - 2

  • Appratheekshitham A shortfilm by sri sathyan sivasakthy

  • കാള പെറ്റേ കയറെടുത്തോ Interview with sri sathyan sivasakthy

  • എല്ലാ കിളികളും പാടും, എല്ലാ പാട്ടുകള

  • നിലാവിന്റെ നിശബ്ദതയും, സംഗീതവും സാക്

  • വ്യക്തി ആരാധനയ്ക്ക് മുകളിലാണ് കലയും

  • വ്യക്തി ആരാധനയ്ക്ക് മുകളിലാണ് കലയും

  • ആകര്‍ഷിക്കുന്നതെല്ലാം വികര്‍ഷിക്കു

  • കണ്ട നീ നിക്ക്! കേട്ട ഞാന്‍ പറയാം!!

  • അന്ധന് സൂര്യനെചന്ദ്രനെന്ന് വിളിക്കà´

  • അമ്മയോടൊത്ത്‌

  • ഒരാളുടെ മാനസികഭാവം തന്നെയാണ് അയാള്�

  • Pinnal thiruvaathira The most scientific and ancestral artform of kerala

  • ഒരിടത്ത് വെച്ച് തല്ലികൊന്നവനെ മറ്റ�

  • കാവ്യമാധുരി Part - 3

  • CREATIVE ARTIST SHRI SATHYAN SIVASAKTHY ABOUT HIS OWN PAINTINGS Part 1

  • Sri Sathyan Shiva Shakthi About his own Paintings Part 2

  • SUNRISE AT MIDNIGHT part-1 an interview with sathyan sivasakthy ( with english subtitle )

  • BAMS Graduation ceremony2018 Shri Aroor LaxminarayanaRao memorial ayurvedic medical college koppa

  • Sunrise at Midnight Part 2

  • LAW OF NATURE

  • പ്രകൃതിയുടെ സൂക്ഷ്മഭാവം സർവ്വകലാശാà´

  • SP ART GALLERY WITH ALL KERALA NATIVEBALL ASSOCCIATION

  • PART 2 പ്രകൃതിയുടെ സൂക്ഷ്‌മ ഭാവം സർവ്വകà´

  • എന്തിനേയും അതിന്റേത് ആയ രീതിയിൽ ബോധà

  • ഗാനാൽ പരതരം നഹിം ...!

  • കണ്ടാൽ കളി കണ്ടില്ലെങ്കിൽ കാര്യം...à´•à´³à

  • ART IS THE ESSENCE OF NATURE

  • AYURVEDA AND CORONA VIRUS (Part 1)

  • PART 2, AYURVEDA AND HEALING METHODS FOR CORONA

Our Location


S P Art Gallery

Pakkil P.O,

KOTTAYAM

KERALA, 686012

Phone:91 9526311766

Enquiry